ആർഷഭാരത സംസ്കാരവും അതിന്റെ സമകാല പ്രായോഗികതയും

ആദ്യമായിട്ടാണ് മലയാളത്തിലൊരു മുഴുനീള ബ്ലോഗെഴുതാൻ തുനിയുന്നത്. ട്വിറ്ററിലും ഫേസ് ബുക്കിലും മറ്റുമായി ഇതിനു മുമ്പ് കുറേയൊക്കെ എഴുതിയിട്ടുണ്ടെങ്കിലും ഒന്നിനും ഒരു സെറ്റപ്പില്ലായിരുന്നു. ഞാൻ വേണ്ട രീതിയിൽ പരിശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം. ഏതായാലും നിങ്ങളുടെയൊക്കെ കട്ട സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് ഞാനിവിടെ വേഡ്പ്രസ്സിൽ എന്റെ സപര്യ തുടങ്ങുന്നു.

കന്നിയങ്കത്തിന് തിരഞ്ഞെടുത്ത ടോപ്പിക്ക് ഒരുമാതിരി കട്ടിപ്പണിയായിപ്പോയി – ‘ആർഷഭാരത സംസ്കാരവും അതിന്റെ സമകാല പ്രായോഗികതയും’. സത്യം പറഞ്ഞാൽ എന്തെഴുതണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല! ആശയദാരിദ്ര്യം കൊണ്ടൊന്നുമല്ല, ആശയബാഹുല്യതയാാണ് പ്രശ്നം. ലോകമഹാസമുദ്രം പോലെ നീണ്ടു നിവർന്നു കിടക്കുവാണ് ഈ ആർഷഭാരത സംസ്കാരം! അതിൽ നിന്ന് ഒരു കൈ കോരിയെടുത്ത് പരിശോധിക്കാനുള്ള സമയം മാത്രമേ ഇപ്പ എനിക്കുള്ളൂ.

ആർഷഭാരത സംസ്കാരം എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് പള്ളിക്കൂടത്തിൽ വച്ചാണ്. കൃത്യമായി പറഞ്ഞാൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഹിന്ദി, സാമുഹ്യശാസ്ത്രം എന്നിങ്ങനെ രണ്ട് പുതിയ വിഷയങ്ങൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്നു. സാമൂഹ്യ ശാസ്ത്രം പഠിപ്പിച്ച സുന്ദരിയായ ടീച്ചർ ഈ കടിച്ചാൽ പൊട്ടാത്ത വാക്ക് ഞങ്ങളെക്കൊണ്ട് ബലമായി പറയിപ്പിച്ചത്  ഇന്നലെയെന്ന പോലെ എനിക്കോർ മയുണ്ട്. ഈ വാക്കിനോട് ‘എന്റെ നാവിൽ വഴങ്ങാത്ത വാക്ക്’എന്നതിൽക്കവിഞ്ഞ ശത്രുതയൊന്നും എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല. ഈ അടുത്ത കാലത്തായാണ് നല്ല രീതിയിലുള്ള വിരോധം എനിക്കീ പദത്തോട് തോന്നിത്തുടങ്ങിയത്.

എന്തിനും ഏതിനും പഴമയെ കൂട്ടുപിടിക്കുന്ന ചിലരുണ്ട്. ആർഷഭാരത സംസ്കാരത്തിന്റെ പ്രധാന പ്രചാരകർ ഇവരാണ്. ISROയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു കഥയുണ്ട്. അവിടത്തെ ശാസ്ത്രജ്ഞന്മാർ റോക്കറ്റ് വിക്ഷേപിക്കുന്നതിന് തൊട്ട് മുമ്പ് നാരങ്ങയൊക്കെ വച്ച് ഒരു ചടങ്ങ് നടത്തുമത്രേ. ലോറിയൊക്കെ സ്റ്റാർട്ട് ചെയ്യുമ്പോ അതിന്റെ ചക്രത്തിന്റെ അടിയിൽ നാരങ്ങ വച്ച് തുടങ്ങുന്ന ഒരു കർമ്മമുണ്ടല്ലോ. അതിന്റെ കൂടിയ ഇനമാണ് ISROയിൽ നടക്കുന്നതായി അറിഞ്ഞത്. ശാസ്ത്രജ്ഞന്മാരാണെങ്കിലും അന്ധവിശ്വാസത്തിന്റെ കാര്യത്തിൽ ഒരു കുറവുമില്ലാത്ത ഇനങ്ങളാണ് ഇവരൊക്കെ!

ഏഷ്യാനെറ്റിൽ ബിഗ് ബോസ് എന്ന പരിപാടി ഇപ്പോൾ സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. ഈ പരിപാടി ലോകത്തിന്റെ പല ഭാഷകളിലും സ്ഥലങ്ങളിലുമായി രണ്ടായിരത്തിലധികം സീസണുകൾ വിജയകരമായി പൂർത്തീകരിച്ചതിനു ശേഷമാണ് മലയാളത്തിലെത്തുന്നത്. എന്റെയൊരു അഭിപ്രായത്തിൽ നമ്മുടെയൊക്കെ വ്യക്തിത്വത്തിന്യു നേരെ തിരിച്ചു വച്ച കണ്ണാടിയാണ് ബിഗ് ബോസ്സ്. ഇതിന്റകത്ത്  എന്തൊക്കെയോ വൃത്തികേട്  കണ്ടെത്തുന്ന ചിലരുണ്ട്. ഇവന്മാരൊക്കെ പറയുന്നത് ഈ പരുപാടി നമ്മുടെ ആർഷഭാരത സംസ്കാരത്തെ നശിപ്പിക്കുന്നു എന്നാണ്. എല്ലാ എപ്പിസോഡും മുഴുവനായും കണ്ടിട്ട് സമൂഹമാധ്യമങ്ങളിലെ ഏഷ്യാനെറ്റിന്റെ പോസ്റ്റുകൾക്ക് കീഴിൽ പോയി പൊങ്കാലയെന്നപേരിൽ അസഭ്യവർഷം ചൊരിയുന്ന കുറച്ചവന്മാരുണ്ട്. ഇവനെയൊക്കെ കുനിച്ചു നിർത്തി കൂമ്പിനിടിക്കണമെന്നതാണ് എന്റെ എളിയ അഭിപ്രായം.

മേൽപ്പറഞ്ഞ രണ്ട് സന്ദർഭങ്ങളിലും ആളുകൾ പ്രചോതിദരായത് ആർഷഭാരത സംസ്കാരത്തിന്റെ പേരിലാണ്. ഇപ്പറഞ്ഞ സംസ്കാരത്തിന് 2018ൽ എന്തെങ്കിലും പ്രസക്തിയുണ്ടോ?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കിൽ ഈ രണ്ട് കാലങ്ങളെയും തമ്മിലൊന്ന് താരതമ്യം ചെയ്യണം. രണ്ട് കാലഘട്ടത്തിലും ജീവിച്ച ആളുകളുടെ മനോഭാവത്തിലുണ്ടായ മാറ്റത്തെ അനലൈസ് ചെയ്യണം. എഴുത്തും വായനയും കേട്ടുകേൾവി മാത്രമായിരുന്ന പുരാതനകാലം എവിടെക്കിടക്കുന്നു? ഇന്റർനെറ്റും കഴിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കുന്ന ഇക്കാലം എവിടെക്കെടക്കുന്നു!? പുരാതനത്തെയും താങ്ങിപ്പിടിച്ചോണ്ട് നിക്കുന്ന കൂതറകളോട് എനിക്കിത്രയേ ചോദിക്കാനുള്ളൂ…

ആ തലക്കകത്തിരിക്കുന്ന സാധനം ഒന്ന് ഉപയോഗിച്ചു കൂടെ?

This post has been  written in the language Malayalam originally by the author, is me,

@sathyasankar

Posted by Sathya Sankar

I am a mechanical engineer. My passion lies in exploring the depths of Science, History and Agriculture. I'm a professional blogger since last five years. I have sound knowledge in dealing with science and various academic topics.

Leave a Reply